സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: വയനാട് ജില്ലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
സുല്‍ത്താന്‍ബത്തേരി: ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയെ തീവ്രദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തതിനെതിരേ വയനാട്ടില്‍ വ്യാപക പ്രതിഷേധം. ആദിവാസി മേഖലയുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയ 83 വയസ്സുകാരനെ പോലിസ് അറസ്റ്റ് ചെയ്തത് കടുത്ത അനീതിയാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച നാല് മണിക്ക് വയനാട്ടിലെ വിവിധ നഗരങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.
സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി സമീപം, പച്ചിലക്കാട്, കമ്പളക്കാട്, ദ്വാരഗ, കല്‍പ്പറ്റ, പനമരം എന്നീ നഗരങ്ങളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ്, അമ്മിണി കെ വയനാട്, മല്ലിക, എ എം, പുഷ്പ, സി ആര്‍, മധു നടുവില്‍, ലില്ലി തോമസ്, മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.