സഹജീവികളെ സംരക്ഷിക്കാന്‍ സജ്ജരാവണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട്
ചെര്‍പ്പുളശ്ശേരി: ദുരന്തമുഖത്തെ പ്രയാസമനുഭവിക്കുന്ന സഹജീവികളെ സംരക്ഷിക്കാന്‍ ആരേയും കാത്തുനില്‍ക്കാതെ സജ്ജരാകണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് സി പി മുഹമ്മദ് ബഷീര്‍. റെസ്ക്യു അന്റ് റിലീഫ് ടീമിന്റെ പാലക്കാട് ജില്ല തല ഉത്ഘാടനം ചെര്‍പ്പുളശ്ശേരിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തമുഖത്തെ ഇരയായവര്‍ക്ക് സഹായം നല്‍കുകയും ജീവന് രക്ഷപ്പെടുത്തുകയുമാണ് റെസ്ക്യു അന്റ് റിലീഫ് ടീംകൊണ്ട് പോപുലര്‍ ഫ്രണ്ട് ലക്ഷ്യം വെക്കുന്നത്. മുഴുവന്‍ ജനങ്ങളേയും ചേര്‍ത്തുപിടിച്ചാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. പകൃതിദുരന്തങ്ങളേയും മനുഷ്യനിര്‍മിത ദുരന്തങ്ങളേയും നേരിടുവാന്‍ നാം സന്നദ്ധരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് സൗത്ത് ജില്ല സെക്രട്ടറി സിദ്ധീഖ് തോട്ടിന്‍കര അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം, വല്ലപ്പുഴ ഗ്രാമപഞ്ചായത്തംഗം റഷീദ് ആനക്കോട് എന്നിവര്‍ ആശംസയര്‍പ്പിച്ചു. എന്‍ എല്‍ പി മോട്ടി വേഷണല്‍ കൗണ്‍സിലര്‍ മുസ്ഥഫ വല്ലപ്പുഴ റെസ്ക്യു & റിലീഫ് ടീമിന് മോടിവേഷന്‍ ക്ലാസ് നല്കി. പാലക്കാട് നോര്‍ത്ത് ജില്ല സെക്രട്ടറി മുസ്തഫ കുന്നന്, ചെര്‍പ്പുളശ്ശേരി ഡിവിഷന് സെക്രട്ടറി കബീര്‍ മലയില്‍ നന്ദിയും പറഞ്ഞു.