യഹ്‌യാ തങ്ങളുടെ അന്യായമായ കസ്റ്റഡിയില്‍ പ്രതിഷേധിക്കുക: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: ആലപ്പുഴയില്‍ ആര്‍എസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ അന്യായമായി കേസ് രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന സമിതിയംഗം യഹ്‌യാ തങ്ങളെ കസ്റ്റഡിയില്‍ എടുത്തത് ഏകപക്ഷീയവും വിവേചനപരവുമായ പോലിസ് നടപടിയാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. പോലിസിന്റെ വിവേചനപരമായ നടപടിക്കെതിരേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധവുമായി രംഗത്തുവരണം. ഇന്നലെ അര്‍ധരാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പോലിസ് യഹിയാ തങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. എന്നാല്‍ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സമയോചിതമായ ഇടപെടല്‍ കാരണം അദ്ദേഹത്തെ വിട്ടുതരാന്‍ കഴിയില്ലെന്നും രാവിലെ നിയമപരമായി പോലിസിന് മുന്നില്‍ ഹാജരാകുമെന്നും അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹം പ്രദേശത്തെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയും അവിടെ നിന്നും ആലപ്പുഴ പോലിസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയുമാണ് ചെയ്തിട്ടുള്ളത്. സംസ്ഥാന വ്യാപകമായി ഈ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ, പോലിസിന്റെ വിവേചനപരമായ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ പ്രതിഷേധമുയരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.