മാനന്തവാടിയില്‍ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; പുറമെ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല
ഇന്ന് മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മാനന്തവാടി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ വീട് വിട്ട് പുറത്തിറങ്ങാനോ പോലിസ് സ്റ്റേഷന്‍ പരിധി വിട്ട്പുറത്തേക്ക് പോകാനോ പാടില്ലെന്ന് പോലിസ് നിര്‍ദ്ദേശിച്ചു.
മാനന്തവാടി: പോലിസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മധ്യവയസ്‌കന് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണവുമായി പോലിസ്. ഇന്ന് മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മാനന്തവാടി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ വീട് വിട്ട് പുറത്തിറങ്ങാനോ പോലിസ് സ്റ്റേഷന്‍ പരിധി വിട്ട്പുറത്തേക്ക് പോകാനോ പാടില്ലെന്ന് പോലിസ് നിര്‍ദ്ദേശിച്ചു. മറ്റ് പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ക്ക് മാനന്തവാടി സ്റ്റേഷന്‍ പരിധിയിലേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. വളരെ അടിയന്തിര സാഹചര്യമാണെങ്കില്‍ മാത്രമേ യാത്രാനുമതി നല്‍കുകയുള്ളൂവെന്നും പോലിസ് വ്യക്തമാക്കി.
മുനിസിപ്പല്‍ പരിധിയിലെ കുറുക്കന്‍മൂല സ്വദേശിയായ 52കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ മാനന്തവാടി കൊവിഡ് ആശുപത്രിയിലാണ്. ലോറി ഡ്രൈവറായ ഇയാള്‍ ഏപ്രില്‍ 26ന് ചെന്നൈയില്‍ നിന്ന് തിരിച്ച് വന്നതാണ്.29ന് സ്രവ പരിശോധന നടത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജില്ലയില്‍ ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. മൂന്ന് പേര്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.