കോട്ടയം: കോട്ടയം പേരൂരില്‍ മീനച്ചിലാറ്റില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോട്ടയം ഗിരിദീപം കോളജില്‍ ഒന്നാം വര്‍ഷം ബികോം വിദ്യാര്‍ത്ഥിയായ ആല്‍വിന്‍ സാം ഫിലിപ്പാണ് (18)മരിച്ചത്. പത്തനംതിട്ട ഇലന്തൂര്‍ ചെക്കോട്ടു കൊച്ചുകാലില്‍ സ്വദേശിയാണ്. ഏഴു കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ നിലയില്ലാ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുളളവര്‍ ബഹളംവച്ച് ആളെ കൂട്ടിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍.