വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നത് നീട്ടിവെയ്ക്കണമെന്ന് എസ്ഡിപിഐ
വളാഞ്ചേരി: ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്ത ദേവികയുടെ മരണം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലെന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുകളില്‍ നിന്നും പുറത്തുവന്നതാണ്.
ഈ പശ്ചാതലത്തില്‍ ഒണ്‍ലൈന്‍ സംവിധാനം വിദ്യാഭ്യാസ രംഗത്ത് പെട്ടന്ന് നടപ്പിലാക്കിയത് സര്‍ക്കാറിന് മേനി നടിക്കാനാണ്. ഇത് കുട്ടികളുടെ ഭാവിയെയാണ് അപകടത്തിലാക്കുന്നതെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. അതിനാല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നത് നീട്ടി വെയ്ക്കാനും അതനുസരിച്ച് അടുത്ത അവധിക്കാലം ക്രമീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, ട്രഷര്‍ സൈതലവി ഹാജി, എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് ബാബു മണി കരുവാരക്കുണ്ട്, വിമണ്‍ ഇന്ത്യ മുവ്മെന്റ് ജില്ലാ പ്രസിഡന്റ് സല്‍മ സ്വാലിഹ്, കെ സി സലാം, മുസ്തഫ, അസീസ്, ഹസന്‍ ബാവ, അലവിക്കുട്ടി, ഷിറാബ് എന്നിവര്‍ സന്ദര്‍ശിച്ചു.