വിദ്യാര്‍ത്ഥികള്‍ രാജ് ഭവനിലേക്ക്; കാംപസ് ഫ്രണ്ട് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു

Update: 2021-10-17 01:10 GMT

പാലക്കാട്: ഹാഥ്രസ് കലാപ ആരോപണ കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളായ റൗഫ് ഷരീഫ്, മസൂദ് ഖാന്‍, അത്തീഖ് എന്നിവരുടെ അന്യായ തടവ് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 23ന് നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി പാലക്കാട് ടൗണില്‍ വിദ്യാര്‍ത്ഥിറാലിയും ഐക്യദാര്‍ഢ്യ സംഗമവും സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കാംപസ് ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി ഉനൈസ് അഹമ്മദ് അധ്യക്ഷത വഹിച്ചു.

അഞ്ചുവിളക്കില്‍ നിന്ന് ആരംഭിച്ച വിദ്യാര്‍ത്ഥിറാലി സംഗമ നഗരിയായ സ്‌റ്റേഡിയം സ്റ്റാന്‍ഡില്‍ അവസാനിച്ചു. 

പോപുലര്‍ ഫ്രണ്ട് പുതുനഗരം ഡിവിഷന്‍ പ്രസിഡന്റ് ബാവ മാസ്റ്റര്‍, എസ്ഡിപിഐ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സുലൈഖ റഷീദ് ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് മുസ്താഖ് ഉസ്മാന്‍, കേരള മുസ് ലിം കോണ്‍ഫെറന്‍സ് ജനറല്‍ കണ്‍വീനര്‍ എ കെ സുല്‍ത്താന്‍ എന്നിവര്‍ പരിപാടിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സംസാരിച്ചു.

കാംപസ് ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ജാസിം അലനല്ലൂര്‍ പരിപാടിയില്‍ സ്വാഗതം പറയുകയും നാജിയ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 

Tags:    

Similar News