തിരുവനന്തപുരം: പയ്യന്നൂര്‍, ഫറോക്ക്, ചടയമംഗലം, പത്തനാപുരം സബ് ആര്‍ടി ഓഫിസുകള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മൊത്തം 67 സബ് ആര്‍. ടി ഓഫിസുകളാണ് ഇപ്പോള്‍ ഉള്ളത്. ആര്‍ടി ഓഫിസുകളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ പോളി കാര്‍ബണേറ്റ് കാര്‍ഡ് അധിഷ്ഠിത സര്‍ട്ടിഫിക്കറ്റുകളായി നല്‍കുന്നതിന് ഉടന്‍ നടപടിയുണ്ടാവും. കേന്ദ്രീകൃത ഓണ്‍ലൈന്‍ വാഹന പരിശോധന സംവിധാനവും അവസാന ഘട്ടത്തിലാണ്.
ചെക്ക്‌പോസ്റ്റുകളില്‍ ചരക്ക് വാഹനങ്ങള്‍ പ്രത്യേകം നിരീക്ഷിക്കാനുള്ള ആര്‍. എഫ്. ഐ. ഡി സംവിധാനവും സ്‌റ്റേജ് ക്യാരേജുകളെ നിരീക്ഷിക്കുന്നതിന് ജി. പി. എസ് ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അതിവേഗം ഒരു താലൂക്കില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഒരു ഓഫിസിലെങ്കിലും ഉണ്ടാവണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.