വാഹനങ്ങളിലെ സണ്‍ ഫിലിം: പരിശോധന കര്‍ശനമാക്കും; 9 മുതല്‍ സ്‌പെഷ്യല്‍ ഡ്രൈവ്

കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബഌക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗഌസുകളില്‍ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ട്

Update: 2022-06-08 13:50 GMT
വാഹനങ്ങളിലെ സണ്‍ ഫിലിം: പരിശോധന കര്‍ശനമാക്കും; 9 മുതല്‍ സ്‌പെഷ്യല്‍ ഡ്രൈവ്

തിരുവനന്തപുരം: സണ്‍ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച മുതല്‍ പരിശോധന ആരംഭിക്കും.

വാഹനങ്ങളുടെ സേഫ്റ്റി ഗഌസുകളില്‍ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബഌക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗഌസുകളില്‍ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഡ്രൈവ് നടത്താനും പരിശോധനാ വിവരം റിപോര്‍ട്ട് ചെയ്യാനും ഗതാഗത മന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. 

Tags:    

Similar News