പാലാ ബിഷപ്പിന്റെ വര്‍ഗീയ പരാമര്‍ശത്തിന് നേരിട്ടെത്തി പിന്തുണ അറിയിച്ച് സുരേഷ് ഗോപി

ബിഷപ്പ് ഒരു തരത്തിലുമുള്ള വര്‍ഗീയ പരാമര്‍ശനം നടത്തിയിട്ടില്ലെന്നും ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

Update: 2021-09-16 05:03 GMT

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് നേരിട്ടെത്തി പിന്തുണ അറിയിച്ച് സുരേഷ് ഗോപി എംപി. നാര്‍കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനു പിറകെയാണ് ബിഷപ്പ് ഹൗസില്‍ എത്തി പിന്തുണ അറിയിച്ചത്.


ബിഷപ്പ് ഒരു തരത്തിലുമുള്ള വര്‍ഗീയ പരാമര്‍ശനം നടത്തിയിട്ടില്ലെന്നും ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയക്കാരനായല്ല, എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. നാര്‍ക്കോട്ടിക് ജിഹാദില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നില്‍ക്കുമെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപി പറഞ്ഞത്. കഴിഞ്ഞ ദിവസം ബിജെപി നേതാക്കളും ജോസഫ് കല്ലറങ്ങാടിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു.





Tags:    

Similar News