മദ്യപിച്ച് തമ്മില്‍ത്തല്ല്; പത്തനംതിട്ടയില്‍ രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2023-03-09 07:13 GMT
മദ്യപിച്ച് തമ്മില്‍ത്തല്ല്; പത്തനംതിട്ടയില്‍ രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: മദ്യസല്‍ക്കാരത്തിനിടെ തമ്മിലടിച്ച പോലിസുകാര്‍ക്കെതിരേ നടപടി. പത്തനംതിട്ട എആര്‍ ക്യാംപിലെ ഗ്രേഡ് എഎസ്‌ഐ ഗിരി, ഡ്രൈവര്‍ സിപിഒ സാജന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ മദ്യസല്‍ക്കാരത്തിനിടെയാണ് ഇരുവരും തമ്മിലടിച്ചത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജില്ലാ പോലിസ് മേധാവിയാണ് നടപടിയെടുത്തത്.

Tags:    

Similar News