യുഎസ്സില്‍ ക്രിസ്മസ് പരേഡിലേക്ക് എസ്‌യുവി പാഞ്ഞുകയറി; നിരവധി പേര്‍ മരിച്ചു
വാഷങ്ടണ്‍: യുഎസ്സില്‍ ക്രിസ്മസ് പരേഡിനിടയിലേക്ക് എസ്‌യുവി ഇരച്ചുകയറി കുട്ടികളടക്കം നിരവധി പേര്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരിക്കേറ്റു. യുഎസ്സിലെ വിസ്‌കോന്‍സിനില്‍ ഞായറാഴ്ചയാണ് സംഭവം. വാഹനം ക്രിസ്മസ് പരിപാടിയിലേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഞായറാഴ്ച നാലരയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. ക്രിസ്മസ് പരേഡ് കണ്ടുനില്‍ക്കുകയായിരുന്നു ജനക്കൂട്ടമെന്ന് സിറ്റി പോലിസ് ചീഫ് ഡാന്‍ തോംസണ്‍ പറഞ്ഞു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Graphic video shows a speeding vehicle ram through participants of the Christmas parade in #Waukesha, Wisc. Few details confirmed at this point though the police said they have a person of interest they're looking into. pic.twitter.com/zKEX1VoC2T
— Andy Ngô 🏳️🌈 (@MrAndyNgo) November 22, 2021
എസ് യു വി ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുന്നതും ജനങ്ങള്‍ ചിതറിയോടുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം എത്ര പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ടെന്നോ പരിക്കേറ്റവരുടെ യഥാര്‍ത്ഥ എണ്ണം എത്രയാണെന്നോ പോലിസ് പുറത്തുവിട്ട റിപോര്‍ട്ടിലില്ല. പരിക്കേറ്റവിര്‍ ധാരാളം കുട്ടികളുമുണ്ട്.
11 മുതിര്‍ന്നവരെയും 12 കുട്ടികളെയും സമീപത്തെ ആറ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ വാഹനവും പിടിച്ചെടുത്തു. പാഞ്ഞുകയറുന്ന വാഹനത്തിനു നേരെ സുരക്ഷാ ജീവനക്കാരന്‍ വെടിയുതിര്‍ത്തിരുന്നു.
എന്താണ് അപകടത്തിനു കാരണമെന്ന് വ്യക്തമല്ല.