ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആലപ്പുഴ ജില്ലാഭരണകൂടവും സെന്റ് ജോസഫ്സ് വനിതാ കോളേജും ചേർന്ന് സ്വീപ്പിന്റെ ഭാഗമായി സംവാദം സംഘടിപ്പിക്കുന്നു. ആലപ്പുഴ സബ് കളക്ടർ എസ്. ഇലക്യ ഉദ്ഘാടനം നിർവഹിക്കും
.സെന്റ് ജോസഫ്സ് കോളേജില്‍ നാളെ രാവിലെ 10.30നാണ് പരിപാടി. തദവസരത്തിൽ വനിതാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രകാശനവും കോളേജ് വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഇലക്ഷൻ എക്സിബിഷനും നവ വോട്ടർമാർക്കായി വി.വി.പാറ്റ്, വോട്ടിങ് മെഷീൻ പരിചയപ്പെടുത്തലും നടത്തപ്പെടും.