ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ആഹ്വാനം നല്‍കി എസ്‌വൈഎഫ് പൊതുസഭ

Update: 2021-12-26 09:59 GMT

മഞ്ചേരി: ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരന്തരമായി ഭീഷണി ഉയര്‍ത്തുന്ന വിധം ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കുല്‍സിത ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുന്നി യുവജന ഫെഡറേഷന്‍ പതിനഞ്ചാം പൊതുസഭ ആവശ്യപ്പെട്ടു.

വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തുന്നതിലൂടെ വ്യവസ്ഥാപിത കുടുംബ ജീവിതത്തിന് അവസരം നിഷേധിക്കപ്പെടുകയും ലൈംഗിക അധര്‍മ്മത്തിന് കൂടുതല്‍ വഴിയൊരുങ്ങുകയും തന്മൂലം സ്ത്രീ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുമെന്നും ഇതിനെ ന്യായീകരിക്കാന്‍ പറയുന്ന കാരണങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ കര്‍ശനമായി നിരോധിക്കുകയാണ് വേണ്ടതെന്നും സഭ അഭിപ്രായപ്പെട്ടു.

രണ്ടു ദിവസമായി മഞ്ചേരി ദാറുസ്സുന്ന: കാമ്പസില്‍ നടന്ന പൊതുസഭ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സമിതി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ എന്നിവര്‍ നിയന്ത്രിച്ചു. സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍, എസ് അലി മൗലവി, പി എസ് അബ്ബാസ് സാഹിബ് സംസാരിച്ചു. 

Tags:    

Similar News