ദേശീയ വിദ്യാഭ്യാസ നയം: ഭരണഘടനാ മൂല്യങ്ങളേക്കാള്‍ ഭാരതീയ പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നലെന്ന് കേന്ദ്രമന്ത്രി

യൂണിവേഴ്‌സിറ്റികള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ മതേതരജനാധിപത്യ മൂല്യങ്ങള്‍ പ്രചരിപ്പിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല

Update: 2020-09-15 07:08 GMT

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഭരണഘടനാ മൂല്യങ്ങളേക്കാള്‍ ഭാരതീയ പാരമ്പര്യ മൂല്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌യാല്‍ നിഷാന്‍ക്. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഭരണഘടനാ മൂല്യങ്ങളായ ചിന്തിക്കാനും ആവിഷ്‌കാരത്തിനും വിശ്വാസത്തിനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം, സ്ഥിതിയിലും അവസരത്തിലുമുള്ള സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പുതിയ വിദ്യാഭ്യാസ നയത്തില്‍ എന്തു നടപടികളാണ് വിഭാവനം ചെയ്യുന്നത്എന്ന് ലോക് സഭയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പാരമ്പര്യത്തില്‍ വേരൂന്നിയ വിദ്യാഭ്യാസമാണ് വേണ്ടത് എന്നാണ് മന്ത്രി പ്രസ്താവിച്ചത്. യൂണിവേഴ്‌സിറ്റികള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ മതേതരജനാധിപത്യ മൂല്യങ്ങള്‍ പ്രചരിപ്പിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയതുമില്ല.




Tags:    

Similar News