ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വാര്‍ഷിക ദിനമായ ജൂലൈ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് പ്രധാനമന്ത്രി സംസാരിക്കുക. രമേശ് പൊക്രിയാല്‍ നിഷാന്‍കിനു പുകരം സ്ഥാനമേറ്റ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
രാജ്യത്തെ വിദ്യാഭ്യാസ തത്ത്വശാസ്ത്രത്തിന്റെ സമ്പൂര്‍ണമായ പരിഷ്‌കരണമാണ് പുതിയ നയമെന്നും അത്മനിര്‍ഭര്‍ ഭാരതിന് ആവശ്യമായ അടിസ്ഥാനം നിര്‍മിക്കാന്‍ പുതിയ നയം ഉപയുക്തമാകുമെന്നും അതിന്റെ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു.
ജൂലൈ 29, 2020ലാണ് രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ സമൂലമായ മാറ്റം കൊണ്ടുവന്ന വിദ്യാഭ്യാസ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 2035ആകുമ്പോഴേക്കും ഉന്നതവിദ്യാഭ്യാസത്തിനെത്തുന്നവരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.