പതിമൂന്നുകാരന് കാര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസ്

Update: 2025-03-15 03:29 GMT
പതിമൂന്നുകാരന് കാര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസ്

കോഴിക്കോട്: പതിമൂന്നുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസ്. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് കേസെടുത്തത്. കാര്‍ വളയം പോലിസ് കസ്റ്റഡിയില്‍ എടുത്തു. വാഹനം ഓടിക്കുന്നതിന്റെ റീല്‍സ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശുഭയാത്ര പോര്‍ട്ടലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസെന്ന് പോലിസ് അറിയിച്ചു.

Similar News