സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം.
ചെന്നൈ: പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി കരിയര്‍ ആരംഭിച്ച കെ വി ആനന്ദ് മലയാളത്തില്‍ ഛായാഗ്രാഹകനായാണ് സിനിമാജീവിതത്തിന് തുടക്കമിടുന്നത്.
1994ല്‍ തേന്മാവിന്‍ കൊമ്പത്തിനു വേണ്ടിയാണ് ആദ്യമായി കാമറ ചലിപ്പിക്കുന്നത്. തുടര്‍ന്ന് ചന്ദ്രലേഖ, മിന്നാരം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായി. തേന്മാവിന്‍ കൊമ്പത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശിയ പുരസ്‌കാരവും ലഭിച്ചു.
2005ലാണ് സംവിധാനത്തിലേക്ക് എത്തുന്നത്. കാനാ കണ്ടേനാണ് ആദ്യ ചിത്രം. തുടര്‍ന്നു നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അയന്‍, കോ, മാട്രാന്‍, അനേഗന്‍, കാവന്‍, മാട്രാന്‍ എന്നിവയാണ് ചിത്രങ്ങള്‍. സൂര്യയും മോഹന്‍ലാലും ഒന്നിച്ച കാപ്പാനായിരുന്നു അവസാന ചിത്രം.