ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാല്‍സംഗം ചെയ്തു
കണ്ണൂര്‍: തമിഴ്‌നാട് സ്വദേശിനിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി.ജോലി ആവശ്യാര്‍ഥമെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പോയാണ് യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതെന്നാണ് പരാതി.സംഭവത്തില്‍ വിജേഷ് (28), മലര്‍ (26), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പോലിസ് കേസെടുത്തു.
കണ്ണൂര്‍ സിറ്റി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് മലര്‍. ഓഗസ്റ്റ് 23നാണ് യുവതി കണ്ണൂരിലെത്തിയത്. മലരിന്റെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച രാത്രി താമസം മാറുകയാണെന്ന് പറഞ്ഞ് മലര്‍ യുവതിയെ മറ്റൊരു വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെവച്ച് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി വിജേഷും തമിഴ്‌നാട് സ്വദേശിയായ മറ്റൊരാളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.പരിക്കേറ്റ യുവതി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികില്‍സയിലാണ്.