ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാക്കിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം
സ്റ്റോക്‌ഹോം: ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാക്ക് ഗുര്‍നക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് നൊബേല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.
സന്‍സിബറില്‍ ജനിച്ച് ഇംഗ്ലണ്ടില്‍ വളര്‍ന്ന ഗുര്‍ന കെന്റ് സര്‍വകലാശാലയില്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ നോവല്‍ പാരഡൈസ് 1994ലെ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉല്‍പ്പെടുത്തിയിരുന്നു.
സ്വര്‍ണമെഡലും 10 ദശലക്ഷം സ്വീഡീഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്‌കാരം.