അധ്യാപകനിയമന കുംഭകോണം: പാര്‍ത്ഥാ ചാറ്റര്‍ജിയുമായി ബന്ധപ്പെട്ട ഫ്‌ലാറ്റില്‍ ഇ ഡി പരിശോധന

Update: 2022-08-04 10:44 GMT

കൊല്‍ക്കത്ത: അധ്യാപക നിയമന വിവാദത്തില്‍ അറസ്റ്റിലായ പാര്‍ത്ഥാ ചാറ്റര്‍ജിയുമായി ബന്ധപ്പെട്ട ഫ്‌ലാറ്റില്‍ ഇ ഡി പരിശോധന. തെക്കന്‍ കൊല്‍ക്കത്തയിലെ ഫ്‌ലാറ്റിലാണ് പരിശോധന നടന്നത്. ഇതേ കേസില്‍ മുന്‍ തൃണമൂല്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിക്കു പുറമെ അര്‍പിത മുഖര്‍ജിയും അറസ്റ്റിലായിട്ടുണ്ട്.

ഫോര്‍ട്ട് ഒയാസിസ് കോംപ്ലക്‌സിലെ ഫ്‌ലാറ്റ് പോലിസ് സീല്‍ ചെയ്തിരിക്കുകയാണ്.

ജൂലൈ 23നു ശേഷം പാര്‍ത്ഥാ ചാറ്റര്‍ജിയുമായി ബന്ധപ്പെട്ട നിരവധി ഫ്‌ലാറ്റുകളില്‍ പരിശോധന നടന്നിട്ടുണ്ട്. പലിയടങ്ങളില്‍നിന്നായി 50 കോടിയുടെ കറന്‍സി പിടിച്ചെടുത്തു. കൂടാതെ മറ്റ് വിലപിടിപ്പുളള വസ്തുക്കളും രേഖകളും കണ്ടെത്തിയിട്ടുണ്ട്.

2016ല്‍ പാര്‍ത്ഥാ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന സമയത്താണ് അധ്യാപക നിയമന കുംഭകോണം നടന്നത്.

ഇപ്പോഴത്തെ മമത മന്ത്രിസഭിയില്‍ വ്യവസായ മന്ത്രിയായ പാര്‍ത്ഥയെ ഇ ഡി അന്വേഷണം തുടങ്ങിയ ശേഷം പുറത്താക്കി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം പ്രതിപക്ഷത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആദ്യം തൃണമൂല്‍ പ്രതികരിച്ചത്. പിന്നീട് നിലപാട് മാറ്റി.

Tags:    

Similar News