തീവ്രവാദി ആരോപണം: പോലീസ് അറസ്റ്റു ചെയ്ത ഗൃഹനാഥനു വേണ്ടി കുടുംബം ധര്‍ണ നടത്തി

ഫെബ്രുവരി 13 അര്‍ദ്ധരാത്രിയിലാണ് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമായി താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും സഹൂറിനെ പോലിസ് പിടിച്ചുകൊണ്ടു പോയത്

Update: 2021-02-15 13:34 GMT

ശ്രീനഗര്‍: കഴിഞ്ഞ വര്‍ഷം മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത സഹൂര്‍ അഹമ്മദ് റാത്തര്‍ നിരപരാധിയാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ധര്‍ണ നടത്തി. ടിആര്‍എഫ് തീവ്രവാദിയാണെന്നാരോപിച്ച്


ഫെബ്രുവരി 13 അര്‍ദ്ധരാത്രിയിലാണ് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമായി താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും സഹൂറിനെ പോലിസ് പിടിച്ചുകൊണ്ടു പോയത്. അതിനു ശേഷം അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.


ഡോറു പോലീസ് സ്‌റ്റേഷനില്‍ പോയി അന്വേഷിച്ചപ്പോള്‍ അങ്ങിനെ ഒരാള അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്. സമീപത്തെ മറ്റൊരു പോലീസ് സ്‌റ്റേഷനായ അനന്ത്‌നാഗില്‍ പോയപ്പോള്‍ അവരും സഹൂറിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയില്ലെന്നും സഹോദരി മീന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അര്‍ധരാത്രി വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തയാളെ കുറിച്ച് രണ്ടു ദിവസമായിട്ടും പോലീസ് ഒരു വിവരവും നല്‍കുന്നില്ലെന്നും അവര്‍ പരാതിപ്പെട്ടു. കുടുംബം പുലര്‍ത്താന്‍ ഉണക്കഫലങ്ങളുടെ കച്ചവടം നടത്തുകയായിരുന്നു സഹൂര്‍. സഹോദരിയും ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുള്ള കുടുംബത്തിന്റെ ഏക ആശ്രമായ സഹൂര്‍ രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങളാല്‍ പ്രയാസപ്പെടുന്ന ആളാണെന്നും സഹോദരി പറഞ്ഞു.





Tags:    

Similar News