മണ്ണാര്‍ക്കാട്: തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ ആക്രമിച്ച അയല്‍വാസിയെ മണ്ണാര്‍ക്കാട് പോലിസ് അറസ്റ്റ് ചെയ്തു. പ്രതി ജംഷീര്‍ കസ്റ്റഡിയിലുണ്ടെന്ന് മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ് സ്ഥിരീകരിച്ചു. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.
തിരുവിഴാംകുന്നില്‍ ഇന്ന് പുലര്‍ച്ചെയാണ് അയല്‍വാസിയായ ചെറുപ്പക്കാരന് പെണ്‍കുട്ടിക്കു നേരെ അക്രമം നടത്തിയത്. കുട്ടിയുടെ കഴുത്തില്‍ തുണികൊണ്ട് മുറുക്കി ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നതാണ് പരാതിയില്‍ പറയുന്നു.
സംഭവസമയം കുട്ടിയുടെ അനിയനും മുത്തശ്ശിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് എത്തിയ മുത്തശ്ശിയേയും അനിയനെയും കണ്ട് യുവാവ് രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.