സെല്‍ഫി എടുക്കുന്നതിനിടേ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട കുറ്റിമൂട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്

Update: 2022-05-29 06:14 GMT

കൊല്ലം: പത്തനാപുരത്ത് കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണയുടെ മൃതദേഹം കണ്ടെത്തി.പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ട കുറ്റിമൂട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കൂടല്‍ സ്വദേശിനിയായ അപര്‍ണ സഹപാഠിയായ അനുഗ്രഹയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു.അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനൊപ്പം കല്ലടയാറില്‍ പോയ ഇവര്‍ സെല്‍ഫി എടുക്കുന്നതിനിടേ ഒഴുക്കില്‍പ്പെടുകയായിരുന്നു.

വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ പെണ്‍കുട്ടികള്‍ ഇരുവരും ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു. അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടെങ്കിലും അപര്‍ണയെ രക്ഷിക്കാനായില്ല. അനുഗ്രഹ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ മുതല്‍ അപര്‍ണയ്ക്കായി തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News