കൊവിഡ് സെന്ററില്‍ തൂങ്ങിമരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം മറവുചെയ്തു
വാദി ദവാസിര്‍: രോഗബാധിതനായി ചികില്‍സയില്‍ കഴിയവേ കൊവിഡ് സെന്ററില്‍ ആത്മഹത്യ ചെയ്ത തമിഴ്‌നാട് റാണിപെട്ട് വിളപുരം സ്വദേശി അയ്യൂബ് ഖാന്റെ (45) മൃതദേഹം സുലൈല്‍ പൊതുസ്മശാനത്തില്‍ മറവു ചെയ്തു.
അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അയ്യൂബ് ഖാന്‍ പത്തു ദിവസത്തെ ചികില്‍സക്ക് ശേഷം രോഗം ഭേദമായി വരികെയാണ് ജൂലൈ 30ാം തിയ്യതി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 24 വര്‍ഷമായി സൗദിയില്‍ ടാങ്കര്‍ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ആറു മാസം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി തിരികെ വന്നത്.
ആത്മഹത്യ ആയതിനാല്‍ നടപടിക്രമങ്ങള്‍ വൈകിയപ്പോള്‍ സ്‌പോണ്‍സറും സുഹൃത്തും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹികളെ സമീപിക്കുകയായിരുന്നു. മൃതദേഹം മറവു ചെയ്യുന്ന നടപടിക്രമങ്ങള്‍ക്കായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ തിരുനാവായ, സെക്രട്ടറി സൈഫുദ്ധീന്‍ ആലുവ, വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് അബ്ദുല്‍ ലത്തീഫ് മാനന്തേരി എന്നിവര്‍ രംഗത്ത് ഉണ്ടായിരുന്നു.
സര്‍വ്വര്‍ഖാന്‍ ഫാത്തിമ ദമ്പതികളുടെ മകനാണ്. മദീന ബീവി യാണ് ഭാര്യ. മക്കള്‍: അംജദ് ഖാന്‍, ആസിഫ് ഖാന്‍, അര്‍ഷിയ.