അര്‍മേനിയയില്‍വച്ച് ബൈക്കപകടത്തില്‍ മരിച്ച മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം നാളെ ഖബറടക്കും
മലപ്പുറം: അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ച മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാളെ ഖബറടക്കും. നാളെ പുലര്‍ച്ചെയാണ് മൃതദേഹം നാട്ടിലെത്തുക. 6.30ഓടെ ചമ്രവട്ടം ജുമാ മസ്ജിദില്‍ ഖബറടക്കും.
യുക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റാഫി നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്‌വാന്‍(22) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. യുക്രെയ്‌നില്‍ പഠിക്കുന്ന റിസ് വാന്‍ അര്‍മേനിയയിലേക്ക് വിസ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സംബന്ധമായ കാര്യത്തിന് പോയതായിരുന്നു.
താമസസ്ഥലത്തു നിന്നും നോമ്പുതുറക്കുള്ള വിഭവങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ വൈകുന്നേരം ആറരയോടെയാണ് മരണകാരണമായ അപകടം നടന്നത്.
സഹോദരങ്ങള്‍: റമീസ്(എന്‍ജിനീയര്‍), മുഹമ്മദ് സാമാന്‍(പ്ലസ്ടു വിദ്യാര്‍ത്ഥി).