2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു

Update: 2024-12-11 16:29 GMT

റിയാദ്: 2034ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. അന്താരാഷ്ട്ര ഫുട്ബോള്‍ ഭരണസമിതിയായ ഫിഫ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചു. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034ലെ വേദിക്കായി കുറച്ചുകാലമായി സൗദി അറേബ്യ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. 2030 ലോകകപ്പിന് സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും.

2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഫിഫ ഫുട്ബോള്‍ മാമാങ്കം വീണ്ടും എത്തുകയാണ്. 2034-ലെ പതിപ്പിലെ ഏക സ്ഥാനാര്‍ത്ഥി സൗദി അറേബ്യയായിരുന്നു. അതുകൊണ്ട് തന്നെ സൗദിക്ക് അവസരം നല്‍കുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ കുറച്ചുകാലമായി വേദിക്കായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഇതോടൊപ്പം രാജ്യത്ത് പുതിയ ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ നിര്‍മിച്ചുവരുന്നുണ്ട്.





Tags:    

Similar News