കാറിന്റെ ചില്ല് പൊട്ടിച്ചു; ഡല്‍ഹിയില്‍ റോഹിന്‍ഗ്യന്‍ കുട്ടികള്‍ക്ക് മര്‍ദ്ദനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റോഹിന്‍ഗ്യാന്‍ ക്യാമ്പിലെ കുട്ടികളെ കാറിന്റെ ചില്ല് പൊട്ടിച്ചെന്ന് ആരോപിച്ച് കാര്‍ഉടമ മര്‍ദ്ദിച്ചു. ഡല്‍ഹി പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തു. ഡല്‍ഹി മഡ്‌നാപൂര്‍ ഖാദര്‍ പ്രദേശത്താണ് സംഭവം. ബുധനാഴ്ചയാണ് കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതെന്ന് ഡല്‍ഹി പോലിസിന്റെ എഫ്‌ഐആറില്‍ പറയുന്നു.
പരിസരത്ത് കളിച്ചുകൊണ്ടിരുന്ന ചില കുട്ടികള്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഗാരേജ് ഉടമയുടെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായി പോലിസ് പറഞ്ഞു. പ്രതിക്ക് പ്രദേശത്ത് കാര്‍ ഗ്യാരേജ് ഉണ്ട്.
തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കാളിന്ദി കുഞ്ച് പ്രദേശത്താണ് ഗ്യാരേജ് ഉള്ളത്. മര്‍ദ്ദനമേറ്റ ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്ത റോഹിന്‍ഗ്യകളാണ്. കാളിന്ദി കുഞ്ചിലെ മദന്‍പൂര്‍ ഖാദര്‍ ഏരിയയിലാണ് താമസം. ഗ്യാരേജ് ഉടമ കുട്ടികളുമായി വഴക്കിട്ടു. സംഭവം പുറത്തറിഞ്ഞതോടെ ബുധനാഴ്ച രാത്രി കാളിന്ദി കുഞ്ച് പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടക്കുകയും ചെയ്തു,' പോലിസ് പറഞ്ഞു.
കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു.