ശ്രീനഗര്‍: നിരോധിത സംഘടനയായ അല്‍ഹുദ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ (എഎച്ച്ഇഡി) ചെയര്‍പേഴ്‌സണായ മുഹമ്മദ് അമീര്‍ ഷംഷിയെ എന്‍ഐഎ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
രജൗരി ആസ്ഥാനമായുള്ള അല്‍ഹുദ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ രജൗരി, പൂഞ്ച്, ജമ്മു, ശ്രീനഗര്‍, ബന്ദിപോറ, ഷോപിയാന്‍, പുല്‍വാമ, ബുദ്ഗാം എന്നിവിടങ്ങളിലെ 18 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.
യുഎപിഎ ആക്ട് പ്രകാരം അല്‍ഹുദ എജ്യുക്കേഷണനെ നിരോധിച്ചതിനുശേഷം പോഷകസംഘടനകളിലൂടെ അല്‍ഹുദ പ്രവര്‍ത്തനം തുടരുകയാണെന്നാണ് എന്‍ഐഎ ആരോപണം.