കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എയര്‍കണ്ടീഷണര്‍ വാങ്ങുന്നതിനായി ചെക്ക് കൈമാറി

Update: 2021-01-05 12:52 GMT

മാളഃ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഐരാണിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എയര്‍കണ്ടീഷണര്‍ വാങ്ങുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേലഡൂര്‍ ശാഖ ചെക്ക് കൈമാറി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട റീജിയണല്‍ ഓഫിസ് ചീഫ് മാനേജര്‍ സേതുമാധവനാണ് ചെക്ക് കൈമാറിയത്. 

കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആശുപത്രി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. മനു മാത്യു, റിട്ടയേര്‍ഡ് ഡി ജി എം എം ടി ജോസ്, എസ് ഐ ബി മേലഡൂര്‍ ബ്രാഞ്ച് മാനേജര്‍ ബിനേഷ് ബഷീര്‍, മെഡിക്കല്‍ ഓഫിസര്‍ സന്ധ്യാ ദേവി തുടങ്ങിയവര്‍ സംസാരിച്ചു. 

Similar News