മുഖ്യമന്ത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിച്ചു

Update: 2022-10-04 04:31 GMT

കൊച്ചി: യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍നിന്ന് യാത്ര തിരിച്ചു. പുലര്‍ച്ചെ 3.55ന്റെ വിമാനത്തിലാണ് പുറപ്പെട്ടത്. ആദ്യം സന്ദര്‍ശനം നോര്‍വെയിലാണ്. അദ്ദേഹത്തോടൊപ്പം മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനുമുണ്ട്.

നോര്‍വെയില്‍നിന്ന് ബ്രിട്ടനിലേക്ക് പോകും. ഒക്ടോബര്‍ 12ന് തിരിച്ചെത്തും.

കോടിയേരി ബാലകൃഷ്ണന്റെ മരണത്തെത്തുടര്‍ന്ന് യാത്ര വൈകിപ്പിച്ചതായിരുന്നു. ശനിയാഴ്ച പുറപ്പെടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Tags:    

Similar News