പാരീസ്: ലോക മഹാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവര്‍ വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു. കൊവിഡ് കാരണം എട്ടുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്ര നീണ്ട കാലത്തേക്ക് ഈഫല്‍ ടവര്‍ അടച്ചിട്ടത്.
വിവിധ രാജ്യക്കാരായ സന്ദര്‍ശകരും സംഗീത ബാന്‍ഡുകളും ഈഫല്‍ ടവര്‍ തുറക്കുന്ന അവസരത്തിന് സാക്ഷികളാകാന്‍ എത്തിയിരുന്നു. താഴെയുള്ള കൗണ്ട് ഡൗണ്‍ ക്ലോക്കില്‍ പൂജ്യം തെളിഞ്ഞപ്പോള്‍ കാത്തിരുന്നവര്‍ ആഹ്ലാദാരവും മുഴക്കി. ഗുസ്‌തേവ് ഈഫലിന്റെ നേതൃത്വത്തില്‍ 1889ലാണ് ഈഫല്‍ ടവര്‍ നിര്‍മ്മിച്ചത്.