ബജ്‌റംഗ് ദള്‍ നേതാവ് മോണ്ടി ബജ്‌റംഗിയെ കഴുത്തറുത്ത് കൊന്നു; നാലു ബന്ധുക്കള്‍ അറസ്റ്റില്‍

Update: 2025-04-07 16:59 GMT
ബജ്‌റംഗ് ദള്‍ നേതാവ് മോണ്ടി ബജ്‌റംഗിയെ കഴുത്തറുത്ത് കൊന്നു; നാലു ബന്ധുക്കള്‍ അറസ്റ്റില്‍

മീറത്ത്: ഉത്തര്‍പ്രദേശിലെ മീറത്തില്‍ ബജ്‌റംഗ് ദള്‍ നേതാവിനെ കഴുത്തറുത്തു കൊന്നു. സത്യേന്ദ്ര എന്ന മോണ്ടി ബജ്‌റംഗിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയക്കാരെ ഉപയോഗിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബന്ധുക്കള്‍ തന്നെയാണ് ഇയാളെ കൊന്നിരിക്കുന്നത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തു. പ്രദേശത്തെ പശുസംരക്ഷണ ഗുണ്ട കൂടിയായ ഇയാളുടെ വീട്ടിലെ പശുക്കളെ കറക്കാന്‍ എത്തിയ കറവക്കാരനാണ് മൃതദേഹം കണ്ടത്. വീടിനകത്ത് അഞ്ച് അടി താഴ്ച്ചയുള്ള കുഴി കുത്തിയതായും പോലിസ് കണ്ടെത്തി. ഇയാളെ കുഴിച്ചുമൂടുന്നതിന് മുമ്പ് കറവക്കാരന്‍ വീട്ടിലെത്തി എന്നാണ് പോലിസ് അനുമാനിക്കുന്നത്. ഇയാളുടെ ബന്ധുക്കളായ മധുബാല, മാനവ്, ഷാലു, അനൂജ് എന്നിവരാണ് കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു. പുലിയുടെ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്നു വരുത്താനാണ് പ്രതികള്‍ ശ്രമിച്ചിരുന്നത്. വീടിന് അകത്ത് നിധിയുണ്ടെന്ന് മന്ത്രവാദി പറഞ്ഞതിനാലാണ് കുഴിയെടുത്തതെന്നും പ്രതികള്‍ പറഞ്ഞു.

Similar News