പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയില്‍

കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതല്‍ പിതാവ് മനോവിഷമത്തില്‍ ആയിരുന്നു

Update: 2021-10-25 03:48 GMT
പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയില്‍

കോട്ടയം: കോട്ടയം കുറിച്ചിയില്‍ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യചെയ്തതാണെന്നാണ് നിഗമനം. കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതല്‍ പിതാവ് മനോവിഷമത്തില്‍ ആയിരുന്നു. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരന്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസന്‍ ആണ് അറസ്റ്റിലായത്.

Tags:    

Similar News