ദിമാപൂര്‍: നാഗാലാന്റില്‍ കൊവിഡ് ബാധിച്ച് ആദ്യ മരണം റിപോര്‍ട്ട് ചെയ്തു. ദിമാപൂര്‍ കൊവിഡ് ആശുപത്രിയിലാണ് 65 വയസ്സുള്ള രോഗി മരിച്ചത്. കൊവിഡിനു പുറമെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതുവരെ സംസ്ഥാനത്ത് 1,239 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. അതില്‍ 537 പേരുടെ രോഗം ഭേദമായി. 701 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു.
നാഗാലാന്റ് സംസ്ഥാന കൊവിഡ് നോഡല്‍ ഓഫിസര്‍ നല്‍കുന്ന കണക്കനുസരിച്ച് രോഗികളില്‍ 32 പേര്‍ സൈനികരാണ്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദിമാപൂര്‍ ജില്ലയില്‍ ജൂലൈ 26 മുതല്‍ ആഗസ്റ്റ് 2 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.