പെരിന്തല്‍മണ്ണ മോഡേണ്‍ ഇന്‍ഡോര്‍ മാര്‍ക്കറ്റ് ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

രണ്ടു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റില്‍ 500 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ഗ്രൗണ്ട് ഫ്‌ളോറില്‍ 226 കടമുറികളാണ് നിര്‍മിച്ചത്.

Update: 2020-11-03 15:28 GMT

പെരിന്തല്‍മണ്ണ: നഗരസഭയുടെ 25ാം വാര്‍ഷികം പ്രമാണിച്ചുള്ള രജതജൂബിലി പദ്ധതിയില്‍ ഉള്‍പ്പെട്ട ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റിന്റെ ഒന്നാംഘട്ടം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്തു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള നിലവിലെ ഡെയ്‌ലി മാര്‍ക്കറ്റ് നിലനിന്നിരുന്ന 2.73 ഏക്കര്‍ സ്ഥലത്താണ് ഇന്‍ഡോര്‍ മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാക്കിയത്. രണ്ടാം ഘട്ടം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും.

രണ്ടു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റില്‍ 500 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. ഗ്രൗണ്ട് ഫ്‌ളോറില്‍ 226 കടമുറികളാണ് നിര്‍മിച്ചത്.ഇവയില്‍ 203 എണ്ണം നിലവിലുള്ള വ്യാപാരികളെ പുനരധിവസിപ്പിക്കാനാണ് വിനിയോഗിക്കുക. ഒന്നാം നിലയില്‍ 220 കടമുറികളാണുള്ളത്. 8 ലിഫ്റ്റും രണ്ട് എസ്‌കലേറ്റര്‍ സൗകര്യവുമുണ്ട്.

നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ നിഷി അനില്‍ രാജ് .

മുനിസിപ്പല്‍ സെക്രട്ടറി എസ് അബ്ദുള്‍ സജീം, എഞ്ചിനിയര്‍ എന്‍ പ്രസന്നകുമാര്‍, കിഴിശ്ശേരി മുസ്തഫ ചെയര്‍മാന്‍ - വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി, കെ സി മൊയ്തീന്‍കുട്ടി ചെയര്‍മാന്‍ -വികസന കമ്മറ്റി, പി ടി ശോഭന ചെയര്‍പേഴ്‌സണ്‍ -ക്ഷേമം, ആര്യോഗ്യം, രതി അല്ലക്കാട്ടില്‍ ചെയര്‍പേഴ്‌സണ്‍ - മരാമത്ത് , തെക്കത്ത് ഉസ്മാന്‍ വാര്‍ഡ് കൗണ്‍സിലര്‍ , ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ജനറല്‍ മാനേജര്‍ എസ്. രാജീവന്‍, പത്മനാഭന്‍ എം പ്രേമലത , എ.യു. എസ് കണ്‍സോര്‍ഷ്യം എജിനിയര്‍ കെ.എസ്.ബിനോദ്, ചമയം വാപ്പു, കെ സുബ്രമണ്യന്‍ , നഗരസഭ ഓവര്‍സിയര്‍ ബൈജു സി പി സംസാരിച്ചു.

Tags:    

Similar News