ബഹ്‌റൈന്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
മനാമ : ബഹ്‌റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് ആചരണത്തിനും വി. ദൈവമാതാവിന്റെ ജനന പെരുന്നാളിനും തുടക്കം കുറിച്ചു. നവീകരിച്ച കൊടിമരത്തിന്റെ കൂദശാ കര്‍മ്മത്തോടൊപ്പം ഇടവക വികാരി റവ. ഫാ. റോജന്‍ പേരകത്തും റവ. ഫാ. കുര്യന്‍ മാത്യു വടക്കേപറമ്പിലും ചേര്‍ന്ന് കൊടി ഉയര്‍ത്തി.
കൊടിയേറ്റ ചടങ്ങുകള്‍ക്ക് ജോയിന്റ് ട്രഷറര്‍ പോള്‍സണ്‍ വര്‍ക്കി പൈനാടത്ത്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ഷാജു ജോബ്, ജോസഫ് വര്‍ഗീസ്, ബൈജു പി എം, ജിനോ സ്‌കറിയ, എല്‍ദോ വി. കെ, എക്‌സ് ഒഫിഷ്യോ ബെന്നി റ്റി. ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
സെപ്റ്റംബര്‍ 1 വ്യാഴാഴ്ച്ച വൈകുന്നേരം 7:15ന് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് 'ദൈവ പ്രസവിത്രി'എട്ടുനോമ്പ് ധ്യാനവും ഗാനശുശ്രൂഷയും പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. എട്ടു നോമ്പ് ധ്യാനത്തിന് റവ.ഫാ.കുര്യന്‍ മാത്യു വടക്കേപറമ്പില്‍ നേതൃത്വം നല്‍കുമെന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.