മാവോവാദികള്‍ കീഴടങ്ങണം അല്ലെങ്കില്‍ സൈനികനടപടി; ഭീഷണിയുമായി അമിത്ഷാ

കീഴങ്ങിയില്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടി വരുമെന്നും 2026 മാര്‍ച്ച് 31 എന്ന ദിവസം അവസാന ശ്വാസത്തിന്റെതായിരിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി

Update: 2024-09-20 11:33 GMT

ന്യൂഡല്‍ഹി: ചത്തീസ്ഗഡിലെ അവശേഷിക്കുന്ന മാവോവാദികളോട് എത്രയും വേഗം കീഴടങ്ങാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കീഴങ്ങിയില്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടി വരുമെന്നും 2026 മാര്‍ച്ച് 31 എന്ന ദിവസം അവസാന ശ്വാസത്തിന്റെതായിരിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.

ഛത്തീസ്ഗഡില്‍ നിന്നുള്ള വിവിധ നക്‌സല്‍ ആക്രമണങ്ങള്‍ക്ക് ഇരയായവരോട് തന്റെ വസതിയില്‍ വെച്ച് സംസാരിക്കവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇക്കാര്യം പറഞ്ഞത്. മാവോവാദികളുടെ പ്രത്യയശാസ്ത്രവും അവരുടെ ആക്രമണങ്ങളും എന്നന്നേക്കുമായി തുടച്ചുനീക്കണമെന്നാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും അമിത്ഷാ പറഞ്ഞു.

''ഞങ്ങള്‍ മാവോവാദികളെ രാജ്യത്തു നിന്നു ഒഴിവാക്കുകയും തുടച്ച് നീക്കുകയും ചെയ്യും'' അമിത് ഷാ പറഞ്ഞു.മാവോവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കും. അതിനായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് തന്നെ വലിയ ക്കാംപയിനുകള്‍ സംഘടിപ്പിക്കുമെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.ആക്രമങ്ങളില്‍ നിന്ന് സാധാരണക്കാരായ ആളുകളെ സംരക്ഷിക്കുമെന്നും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് കൂടുതല്‍ വികസന, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഛത്തീസ്ഗഡില്‍ നടപ്പിലാക്കുമെന്നും തൊഴില്‍, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അമിത് ഷാ ഉറപ്പ് നല്‍കി.

Tags:    

Similar News