വെള്ളക്കെട്ടില്‍ വീണ് ബാലിക മരിച്ചു
അച്ചൂര് നായ്ക്കന് കോളനിയിലെഉണ്ണിയുടെ മകള്‍ ഉണ്ണിമായ (5) ആണ് കോളനിക്ക് അടുത്തുള്ള തോട്ടില്‍ വീണ് മരിച്ചത്.
കല്‍പ്പറ്റ: പൊഴുതന അച്ചൂരില്‍ വെള്ളക്കെട്ടില്‍ വീണ് ബാലിക മരിച്ചു. അച്ചൂര് നായ്ക്കന് കോളനിയിലെഉണ്ണിയുടെ മകള്‍ ഉണ്ണിമായ (5) ആണ് കോളനിക്ക് അടുത്തുള്ള തോട്ടില്‍ വീണ് മരിച്ചത്. വെങ്ങാത്തോട് നാലാംനമ്പര്‍ കൈതക്കൊല്ലി തോട്ടില്‍ വീണാണ് അപകടം.അമ്മയുടെ കൂടെ കുടുംബ വീട്ടിലേക്ക് പോവുന്നതിനിടെ തോട്ടിലേക്ക് കാല് വഴുതി വീഴുകയായിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. കൊവിഡ് 19 പരിശോധന ഫലം എത്തിയതിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.