കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിലെ കറുകച്ചാലില്‍ പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കത്രികകൊണ്ട് ഇടത് കൈയിലാണ് കുത്തിയത്. പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
പോലിസ് സ്‌റ്റേഷനു സമീപമായിരുന്നു സംഭവം. പെണ്‍കുട്ടി പോലിസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി.
പാമ്പാടി സ്വദേശിയാണ് പെണ്‍കുട്ടിയെന്ന് പോലിസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്താണ് ആക്രമണത്തിനു പിന്നില്‍. പാമ്പാടി സ്വദേശി അഖിലാണ് കുത്തിയത്. പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.