തിരൂരങ്ങാടി മണ്ഡലത്തിലെ കൊവിഡ് ചികിത്സാ ദൗര്‍ലഭ്യം ഗൗരവതരമെന്ന് ഹൈക്കോടതി

മലപ്പുറം ജില്ലയില്‍ എത്രപേര്‍ കൊവിഡ് വാക്സിനായി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്ക് അടക്കം കോടതിക്ക് കൈമാറാനാണ് നിര്‍ദേശം.

Update: 2021-06-04 14:46 GMT

മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തില്‍ മതിയായ ഓക്സിജന്‍ ബെഡുകളോ, വെന്റിലേറ്റര്‍ സൗകര്യമോ ഇല്ലാത്തത് ഏറെ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തിരൂരങ്ങാടിയിലെ കൊവിഡ് ചികിത്സാ ദൗരലഭ്യം കാണിച്ച് സമര്‍പ്പിച്ച ഹരിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മലപ്പുറം ജില്ലയില്‍ എത്രപേര്‍ കൊവിഡ് വാക്സിനായി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്ക് അടക്കം കോടതിക്ക് കൈമാറാനാണ് നിര്‍ദേശം. സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉടന്‍ തന്നെ ശ്രമിക്കുമെന്ന് എ.ജി വ്യക്തമാക്കി. ഹരജികള്‍ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Similar News