ദി ഹിന്ദു മാന്യത കാണിച്ചു; നിങ്ങളത് കാണിക്കാറില്ല; പി ആര്‍ വിവാദത്തില്‍ മുഖ്യമന്ത്രി
പി ആര്‍ ഏജന്‍സിയുമായി സര്‍ക്കാറിന് ഒരു ബന്ധമില്ലെന്നും അത്തരത്തില്‍ ഒരു ഏജന്‍സിക്കും പൈസ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: പി ആര്‍ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി ആര്‍ ഏജന്‍സിയുമായി സര്‍ക്കാറിന് ഒരു ബന്ധമില്ലെന്നും അത്തരത്തില്‍ ഒരു ഏജന്‍സിക്കും പൈസ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാന്‍ പറയാത്ത വാക്കുകളാണ് പത്രം അച്ചടിച്ചത്. അത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. എന്നാല്‍ ദി ഹിന്ദു മാന്യത കാണിച്ച് മാപ്പ് പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിങ്ങളാണേല്‍ അത്തരത്തില്‍ മാന്യത കാണിക്കില്ലെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എന്നാല്‍ ദി ഹിന്ദു കള്ളം പറയുകയാണെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്. മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ തന്നെ ഇടപെടുത്തരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ തെറ്റായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നതില്‍ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം മുഖ്യമന്ത്രി നല്‍കിയില്ല.
മാധ്യമങ്ങള്‍ എനിക്ക് ഡാമേജ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ നിങ്ങളൊന്നും വിചാരിച്ചാല്‍ നശിച്ചു പോകുന്നതല്ല എന്റെ വ്യക്തിത്വം എന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ക്ക് മറുപടി ആവശ്യമില്ലെന്നും നിങ്ങള്‍ ഉദ്ദേശിക്കുന്ന കളി വേറെയാണെന്നും നിങ്ങളുടെ ഉദ്ദേശം മനസില്‍ വച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.