കുഴുര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് എന്നും അവഗണന മാത്രം

Update: 2022-05-21 11:18 GMT

മാള: കുഴുര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന് എന്നും അവഗണനയുടെ കയ്പുനീര്‍ മാത്രം. ഈ കുടുംബരോഗ്യ കേന്ദ്രത്തിന് സര്‍ക്കാര്‍ പ്രവര്‍ത്തന മികവിന്റെയും രോഗികളുടെ വര്‍ധനവിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഗ്രേഡുകള്‍ ഒട്ടനവധി നല്‍കുന്നുണ്ടെങ്കിലും അതിനനുസരിച്ച് ഡോക്ടര്‍മാരെയോ നഴ്‌സുമാരെയോ ഫാര്‍മസിസ്റ്റുകളെയോ ലാബ് ടെക്‌നിഷ്യന്‍മരൊയൊ മറ്റ് അനുബന്ധ ജീവനക്കാരെയോ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.

സമീപ ഗ്രാമപഞ്ചായത്തുകളിലെ ആശുപത്രികളില്‍ വരുന്നതില്‍ കൂടുതല്‍ രോഗികള്‍ കുഴുര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിനംപ്രതി എത്തുന്നുണ്ടെങ്കിലും മേല്‍പ്പറഞ്ഞ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പൊതുജനം വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം കുഴുര്‍ കുടുംമ്പാരോഗ്യകേന്ദ്രത്തിന് ആര്‍ദ്രം 2 എന്ന ഗ്രേയ്ഡ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ ഗ്രേയ്ഡ് ഉള്ള ആശുപത്രികളില്‍ നാല് ഡോക്ടര്‍മാര്‍, മൂന്ന് നഴ്‌സുമാര്‍, രണ്ട് വീതിം ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നിഷ്യന്‍ എന്നിങ്ങനെ ആണെങ്കിലും ഇപ്പോള്‍ രണ്ടു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഡോക്ടറെ സ്ഥലം മാറ്റിയതിനാല്‍ ഒരു ഡോക്ടറും രണ്ട് നഴ്‌സും ഒരു ഫാര്‍മസിസ്റ്റും മാത്രമാണ് ഉള്ളത്.

പല തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്ലാ മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെട്ടെങ്കിലും ഡോക്ടര്‍മാരെയോ നഴ്‌സുമാരെയോ മറ്റു ജീവനക്കാരെയോ നിയമിക്കാന്‍ തയ്യറായിട്ടില്ല. സമീപ ആശുപ്രത്രികളില്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടെങ്കിലും അവിടെ നിന്നും പോലും തത്ക്കാലത്തേക്ക് പോലും ജീവനക്കാരെ വെക്കുന്നില്ല. ഈ ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ അടുത്തദിവസങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍ അറിയിച്ചു.

പൊതുവാഹന സൗകര്യങ്ങള്‍ ഇല്ലെങ്കിലും ഓട്ടോറിക്ഷ വിളിച്ചും മറ്റും നൂറുകണക്കിന് രോഗികളാണിവിടെ നിത്യേന എത്തുന്നത്.

Tags:    

Similar News