പണി നടക്കുന്നിടത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. വകുപ്പിനെ പൂര്‍ണമായി അഴിമതി മുക്തമാക്കുകയാണ് ലക്ഷ്യം.

Update: 2022-02-04 13:18 GMT

കോഴിക്കോട്: പൊതുമരാമത്തു വകുപ്പിന്റെ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പു വരുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ഇക്കാര്യം വിജിലന്‍സിന്റെ പ്രത്യേക പരിശോധന വിഭാഗം കൃത്യമായി പരിശോധിക്കും.

ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. വകുപ്പിനെ പൂര്‍ണമായി അഴിമതി മുക്തമാക്കുകയാണ് ലക്ഷ്യം. അത് പെട്ടന്ന് സാധിക്കുന്നതല്ല. എന്നാല്‍ സ്വിച്ച് ഇട്ടാല്‍ ബള്‍ബ് കത്തുന്നതുപോലെ പ്രവര്‍ത്തന സജ്ജമായി വകുപ്പിനെ മാറ്റും. അതിനു നിരന്തരമായി സ്വിച്ച് അമര്‍ത്തുകതന്നെ വേണം. അക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു കൈ കഴയ്ക്കലും ഉണ്ടാവില്ല. തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും കരാറുകാരോടും സന്ധിയില്ല. നാടിന്റെ ഖജനാവ് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല. സുതാര്യമാവണം കാര്യങ്ങള്‍. ജനം അതാണ് ആഗ്രഹിക്കുന്നത്. നാടിനു അതാണ് ആവശ്യവും. പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ ജനങ്ങളും മാധ്യമങ്ങളും നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചെയ്യുന്ന കാര്യങ്ങള്‍ പൊതുസമൂഹം അറിയേണ്ടതുണ്ടെന്നു മന്ത്രി ചോദ്യത്തിന് അതിനെ പി ആര്‍ വര്‍ക്ക് എന്ന് ആക്ഷേപിക്കുന്നത് അഴിമതിക്കെതിരേയുള്ള നടപടികള്‍ അടക്കം ജനങ്ങള്‍ അറിയരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. താന്‍ അക്കാര്യം ശ്രദ്ധിക്കാറില്ലെന്നും ചെയ്യുന്ന ജോലിയിലാണ് ശ്രദ്ധയെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Tags:    

Similar News