സിവിൽ സർവീസ് ജേതാവിന് അഭിനന്ദനങ്ങളുമായി മന്ത്രി വീട്ടിലെത്തി

Update: 2022-06-02 12:17 GMT

ഇരിങ്ങാലക്കുട: സിവിൽ സർവീസ് പരീക്ഷയിൽ 66-ാമത് റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ അഖിൽ വി മേനോനെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി അഭിനന്ദിച്ചു. നാടിനെയും നാട്ടുകാരെയും ചേർത്ത് പിടിച്ച് ഏറ്റവും മനുഷ്യത്വപരമായി സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ അഖിലിന് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു. 

സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാമത്തെ ശ്രമത്തിലാണ് അഖിലിന് 66-ാം റാങ്ക് സ്വന്തമായത്. കൊച്ചിയിലെ നുവാൽസിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കിയ അഖിൽ സംസ്ഥാനത്ത് ആദ്യമായി നടന്ന കെ.എ.എസ്. പരീക്ഷയിൽ ആറാം റാങ്ക് ജേതാവ് കൂടിയാണ്. ഇരിങ്ങാലക്കുട ബൈലൈൻ റോഡിലെ വിപിൻ മേനോന്റെയും നാഷണൽ സ്കൂൾ അധ്യാപികയായ കെ ബിന്ദുവിന്റെയും മകനാണ്. ജനപ്രതിനിധികളോടൊപ്പമാണ് മന്ത്രി സന്ദർശനം നടത്തിയത്. 

Tags:    

Similar News