ഏക സിവില്‍കോഡും രണ്ട് മക്കള്‍ നയവും നടപ്പിലാക്കണമെന്ന് സന്യാസി സംഘം
മുസ്‌ലിം വിഭാഗത്തിന്റെ ജനസംഖ്യ വര്‍ധിക്കുന്നത് തടയാന്‍ രാജ്യത്ത് രണ്ടുമക്കള്‍ നയം നടപ്പിലാക്കണമെന്നും സന്യാസി കൂട്ടായ്മ നേതാവ് നരേന്ദ്ര ഗിരി ആവശ്യമുന്നയിച്ചു.
അലഹാബാദ്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കണമെന്ന് സംഘ്പരിവാര്‍ അനുകൂല സന്യാസി സംഘത്തിന്റെ കൂട്ടായാമയായ അഖില്‍ ഭാരതീയ അഖാര പരിഷത് ആവശ്യപ്പെട്ടു. അലഹബാദില്‍ നടക്കുന്ന സംഗമത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. മുസ്‌ലിം വിഭാഗത്തിന്റെ ജനസംഖ്യ വര്‍ധിക്കുന്നത് തടയാന്‍ രാജ്യത്ത് രണ്ടുമക്കള്‍ നയം നടപ്പിലാക്കണമെന്നും സന്യാസി കൂട്ടായ്മ നേതാവ് നരേന്ദ്ര ഗിരി ആവശ്യമുന്നയിച്ചു.
മുസ്‌ലിം സമുദായം ന്യൂനപക്ഷ പദവിയുടെ ആനുകൂല്യങ്ങള്‍ അനര്‍ഹമായി അനുഭവിക്കുകയാണ്. ഈ സമുദായത്തിന്റെ വളര്‍ച്ച സമീപഭാവിയില്‍ രാജ്യത്തിന് വലിയ ഭീഷണിയാകും. അത് തടയാന്‍ രണ്ടു മക്കള്‍ നയം കൊണ്ടുവരണം. ഏക സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണ നിയമങ്ങളും ബിജെപി സര്‍ക്കാര്‍ കൊണ്ടുവരികയാണെങ്കില്‍ ഇനിയൊരു 50 വര്‍ഷം ബിജെപിക്ക് തന്നെ ഭരണം തുടരാനാവുമെന്നും നരേന്ദ്രഗിരി പറഞ്ഞു. സനാതന ധര്‍മ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന വാക്കുകള്‍ പറയരുതെന്നും ജനസംഖ്യാ നിന്ത്രണത്തിന് അണികളെ ഉപദേശിക്കണമെന്നും നരേന്ദ്രഗിരി മുസ്‌ലിം നേതാക്കളോട് ആവശ്യപ്പെട്ടു.