മുസ്‌ലിം ലീഗിനെക്കൊണ്ട് സമുദായത്തിന് ഗുണമില്ല; എല്‍ഡിഎഫിന് പരസ്യ പിന്തുണയുമായി എസ്‌വൈഎസ് നേതാവ് എ പി അബ്ദുല്‍ ഹക്കിം അസ്ഹരി
കോഴിക്കോട്: മുസ്‌ലിം ലീഗിനെ തള്ളിയും എല്‍ഡിഎഫിന് പിന്തുണ നല്‍കിയും എസ്‌വൈഎസ് നേതാവും കാന്തപുരത്തിന്റെ മകനുമായ എ പി അബ്ദുല്‍ ഹക്കിം അസ്ഹരി. മുസ്‌ലിം സമുദായത്തിന് മുസ്‌ലിം ലീഗിനെക്കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നും മുസ്‌ലിം സമുദായത്തിന്റെ സ്വന്തമായ വകുപ്പുകള്‍ ലീഗ് കൈകാര്യം ചെയ്തതുകൊണ്ട് കാര്യമില്ലെന്നും അസ്ഹരി തുറന്നടിച്ചു. എല്‍ഡിഎഫിന് പരസ്യ പിന്തുണയുമായി എസ്‌വൈ എസ് നേതാവ് രംഗത്തുവരുന്നത് ഇതാദ്യമാണ്.
മുസ്‌ലിംകളെ പല ഗ്രൂപ്പുകളായി നിലനിര്‍ത്തുന്നതിനു പിന്നില്‍ മുസ്‌ലിം ലീഗിന് പങ്കുണ്ടെന്നാണ് അസ്ഹരി ആരോപിക്കുന്നത്. മുസ്‌ലിം ലീഗിന് നല്‍കിയാല്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയെന്നാണ് പലരുടെയും വിചാരം. അത് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്‌വൈഎസ്സിനോട് എല്‍ഡിഎഫ് നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്നും അതുകൊണ്ടുതന്നെ എല്‍ഡിഎഫിന് ഭരണത്തുടര്‍ന്ന വേണമെന്നും അസ്ഹരി ആശംസിച്ചു. ഭരണത്തുടര്‍ന്ന പാടില്ലെന്ന് പറയേണ്ടകാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുജാഹിദുകള്‍വേണ്ട പ്രാതിനിധ്യം ലഭിച്ചില്ലെന്ന് പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്നും അത് മുസലിം ലീഗ് പറയിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.