അവിശ്വാസപ്രമേയത്തിന് അനുമതി ലഭിച്ചില്ല; പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ഇമ്രാന്‍ ഖാന്റെ ശുപാര്‍ശ

Update: 2022-04-03 08:41 GMT

ഇസ് ലാമാബാദ്: അവിശ്വാസപ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പാകിസ്താനില്‍ പ്രതിപക്ഷ കക്ഷികളുടെ നീക്കം പരാജയപ്പെട്ടു. അതിനുതൊട്ടു പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇമ്രാന്‍ ഖാന്‍ പ്രസിഡന്റ് ആരിഫ് അല്‍വിയോട് അഭ്യര്‍ത്ഥിച്ചു.

ദേശീയ നിയമനിര്‍മാണ സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ കഴിയാതെ വന്നതിനു തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടത്. 

'അസംബ്ലികള്‍ പിരിച്ചുവിടാന്‍ ഞാന്‍ രാഷ്ട്രപതിക്ക് കത്തെഴുതിയിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കണം. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ഞാന്‍ പാകിസ്ഥാനിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു'- രാഷ്ട്രത്തോട് നടത്തിയ ഒരു പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

വിദേശഗൂഢാലോചനയുടെ ഭാഗമാകാനില്ലെന്ന് പറഞ്ഞാണ് പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചത്.

'സ്പീക്കറുടെ തീരുമാനത്തില്‍ ഓരോ പാക്കിസ്താനിയേയും ഞാന്‍ അഭിനന്ദിക്കുന്നു. അവിശ്വാസ പ്രമേയം ഞങ്ങള്‍ക്കെതിരായ വിദേശ ഗൂഢാലോചനയാണ്. ആരാണ് ഭരിക്കേണ്ടതെന്ന് പാകിസ്ഥാന്‍ തീരുമാനിക്കണം'- ഇമ്രാന്‍ പറഞ്ഞു. 

Tags:    

Similar News