പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

Update: 2021-08-25 07:41 GMT

പാലക്കാട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഇക്കാര്യത്തില്‍ തൃശൂരും പാലക്കാടുമാണ് ഏറെ മുന്നില്‍. പാലക്കാട് കാട്ടുപന്നി ആക്രമിച്ചും പാമ്പ് കടിച്ചും മരിച്ചവരുടെ എണ്ണം രണ്ട് വര്‍ഷത്തിനിടയില്‍ 37 ആയിരുന്നു. ഇതില്‍ 20 പേര്‍ പാമ്പ് കടിയേറ്റാണ് മരിച്ചത്.

എന്നാല്‍ പാമ്പുകടി മാത്രമായെടുത്താല്‍ മുന്നില്‍ തൃശൂരാണ്. കോള്‍ നിലങ്ങള്‍ കൂടുതലായതാണ് കാരണം. പാലക്കാടും കാസര്‍കോഡുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇവിടങ്ങളില്‍ പാമ്പുകടി കൂടാന്‍ കാരണവും വയലുകളാണ്.

വനമേഖലയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് മൂന്നാമതായിരിക്കുമ്പോളാണ് പാമ്പുകടിമൂലമുള്ള മരണത്തില്‍ മുന്നിലെത്തിയത്. വനമേഖലയോടുചേര്‍ന്ന പ്രദേശങ്ങളില്‍ പാമ്പുകള്‍ നാട്ടിലേക്ക് ഇറങ്ങുന്നുമുണ്ട്.

പാലക്കാട് ഡിവിഷനു കീഴില്‍ ഒലവക്കോട് റെയ്ഞ്ചിന്റെ പരിധിയിലും പാമ്പുകളെ കൂടുതലായി കാണുന്നു. രാജവെമ്പാലയുടെ സാന്നിധ്യമാണ് ഇപ്പോള്‍ കൂടുതല്‍. പെരുമ്പാമ്പ്, അണലി, മൂര്‍ഖന്‍ എന്നിവയും നാട്ടിന്‍പുറങ്ങളില്‍ എത്തുന്നുണ്ട്. 

Similar News