ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാമതൊരാള്‍ക്കു കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യവകുപ്പ്. ഗുജറാത്തിലെ ജാംനഗറിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 72 വയസ്സുകാരനായ.രോഗി സാംബിയയില്‍ നിന്ന് മടങ്ങിയെത്തിയ ആളാണ്.
രോഗം ബാധിച്ചയാളുടെ സാംപിള്‍ നേരത്തെ ജീനോം സീക്വന്സിങിനുവേണ്ടി ലാബിലയച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ സ്ഥിരീകരിച്ച പ്രദേശം മൈക്രോ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചതായി ഗുജറാത്ത് ആരോഗ്യ കമ്മീഷണര്‍ ജയ് പ്രകാശ് ശിവ് ഹരെ അറിയിച്ചു. രോഗം ബാധിച്ചയാള്‍ ക്വാറന്റീനില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യം നിരീക്ഷിക്കുന്നുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ബെംഗളൂരുവില്‍ നേരത്തെ രണ്ട് പേര്‍ക്ക് കൊവിഡ് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അതില്‍ ഒരാള്‍ ഡോക്ടറാണ്. മറ്റൊരാള്‍ സൗത്ത് ആഫ്രിക്കന്‍ സ്വദേശിയാണ്. രോഗം തിരിച്ചറിയും മുമ്പ് അദ്ദേഹം രാജ്യം വിട്ടിരുന്നു.